ബ്രഹ്മാവില്‍ നിന്നുണ്ടായ ശാപത്തില്‍  നിന്നും ദേവഗണങ്ങള്‍ക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകര്‍മ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാന്‍ നാരദമഹര്‍ഷി തന്റെ വല്‍ക്കലം ഊരിയെറിഞ്ഞു. അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തു.  അങ്ങനെ നാരദന്റെ വല്‍ക്കലം പതിച്ച നാട് ആണ് വര്‍ക്കല എന്നു വിളിക്കപ്പെട്ടത് എന്നും, പാപനാശകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടല്‍ത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്.