വിവരങ്ങൾ  ഒറ്റനോട്ടത്തിൽ

     തിരുവനന്തപുരം നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ വടക്കു മാറി തീരപ്രദേശവും കുന്നുകളും നിറഞ്ഞ് പ്രകൃതി സുന്ദരമായി കാണപ്പെടുന്ന ഒരു പട്ടണമാണ് വർക്കല . ശിവഗിരിമഠവും പാപനാശം കടപ്പുറവും വർക്കലക്കു അന്താരാഷ്ട്ര ഭുപടത്തില്‍ ഇടം നേടി തന്നിരിക്കുന്നു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന മഹത് വചനം മലയാളിയുടെ മനസ്സില്‍ കൊത്തി വച്ച് കേരള നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു കണ്ണിയായി മാറിയ ശ്രീ നാരായണ ഗുരുവിൻറെ സമാധിസ്ഥലം വിദേശ വിനോദസഞ്ചാരികളെത്തുന്ന തീര്ത്ഥാടനകേന്ദ്രം കൂടിയാണ്.